ചേട്ടന്റെ സെഞ്ച്വറി , ഓവർടണ്ണിന്റെ മാരക ബൗളിംങ്..! ചെന്നൈ വീണ്ടും ട്രാക്കിൽ; ആദ്യ വിജയം സ്വന്തമാക്കി സൂപ്പർ കിംങ്‌സ്

ചെന്നൈ : ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞ ജേഴ്‌സിയിൽ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു സാംസണിന്റെ സെഞ്ച്വറിയും, നാലു വിക്കറ്റ് വീഴ്ത്തിയ ഓവർടണ്ണിന്റെ മാരക ബൗളിംങിന്റെയും മികവിൽ ഡൽഹിയെ തകർത്ത് ചെന്നൈ സൂപ്പർകിംങ്‌സ്. സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ ബലത്തിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിയ ചെന്നൈ ഉയർത്തിയ 212 ന്റെ വിജയലക്ഷ്യത്തിന് എതിരെ ബാറ്റ് വീശിയ ഡൽഹി 189 ന് എല്ലാവരും പുറത്തായി.

Advertisements

ഫോമിലേയ്ക്ക് മടങ്ങി എത്തി സഞ്ജു സാംസൺ. 2026 സീസൺ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. 52 ബോളിൽ നിന്നാണ് സഞ്ജു മഞ്ഞ ജേഴ്‌സിയിലെ ആദ്യ സെഞ്ച്വറി നേടിയത്. 14 ഫോറും, മൂന്നു സിക്‌സറും പറത്തിയാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന്റെ തകർപ്പൻ പ്രകടനം. തുടർച്ചയായ മൂന്നു പരാജയവുമായി ഡൽഹിയ്‌ക്കെതിരെ ബാറ്റിംങിന് ഇറങ്ങിയ ചെന്നൈയ്ക്ക് ആശ്വാസം നൽകി രണ്ട് വിക്കറ്റിന് 212 എന്ന സ്‌കോർ ഉയർത്തിയാണ് സഞ്ജു ക്രീസ് വിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിനൊപ്പം സഹ ഓപ്പണറായി ക്രീസിൽ എത്തിയ ഗെയ്ദ്വാഗ് 18 പന്തിൽ 15 റൺ മാത്രമാണ് എടുത്തത്. സഞ്ജു ഒറ്റയ്ക്ക് ഒരു വശത്ത് സ്‌കോർ ഉയർത്തിയപ്പോൾ ആദ്യ വിക്കറ്റിൽ 62 റണ്ണാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ വിക്കറ്റ് നഷ്ടമില്ലാത ആദ്യമായി ചെന്നൈ മറികടക്കുകയും ചെയ്തു. ഗെയ്ദ്വാഗിനെ നിസങ്കയുടെ കയ്യിൽ എത്തിച്ച അക്‌സർ പട്ടേലാണ് ഡൽഹിയ്ക്ക് ആദ്യ ആശ്വാസം നൽകിയത്.

എന്നാൽ, മറുവശത്ത് സഞ്ജു അഴിഞ്ഞാടുകയായിരുന്നു. 39 പന്തിൽ നിന്നാണ് സഞ്ജു അര സെഞ്ച്വറി തികച്ചത്. റിതുരാജിന് പിന്നാലെ ക്രീസിൽ എത്തിയ ആയുമാേ്രത മികച്ച ഫോമിലായിരുന്നു. 36 പന്തിൽ 59 റണ്ണടിച്ച് മാേ്രത റിട്ടയേർഡ് ഔട്ടായി പോകുകയായിരുന്നു. മാേ്രത പുറത്തായതിനു പിന്നാലെ ശിവം ദുബൈ ക്രീസിൽ എത്തി. പിന്നാലെ കടന്നാക്രമണം നടത്തുകയായിരുന്നു സഞ്ജു. ആദ്യ മൂന്നു മത്സരത്തിലെയും പരാജയത്തിനു പിന്നാലെയാണ് സഞ്ജു സെഞ്ച്വറിയോടെ കളത്തിൽ തിരിച്ചെത്തിയത്.

മറുപടി ബാറ്റിങിൽ രാഹുലും (18) , പതും നിസംഗയും (41) ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്. സ്‌കോർ 61 ൽ നിൽക്കെ ആദ്യം രാഹുലിനെയും, പിന്നാലെ നിസംഗയെയും പുറത്താക്കിയ ചെന്നൈ അതിവേഗം കളിയിലേയ്ക്കു തിരിച്ചു വന്നു. നാലാം ഓവറിന്റെ അവസാന പന്തിൽ രാഹുലിനെ അഹമ്മദും, അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ നിസങ്കയെ കാംബോജുമാണ് പുറത്താക്കിയത്.

അഞ്ച് റൺ കൂടി സ്‌കോർബോർഡിൽ ചേർത്തപ്പോഴേയ്ക്കും ഡൽഹിയ്ക്ക് അകസർ പട്ടേലിന്റെ വിക്കറ്റും നഷ്ടമായി. ഒരു റൺ മാത്രമെടുത്ത അക്‌സറിനെ ഗുർജൻപ്രീത് സിംങാണ് പുറത്താക്കിയത്. അപകടകാരിയായി കളിയിൽ സ്‌കോർ ഉയർത്തിയിരുന്ന സമീർ റിസ്വിയെ (6) ഓവർടൺ വീഴ്ത്തിയതോടെ 76 ന് നാല് എന്ന നിലയിലേയ്ക്കു ഡൽഹി വീണു. തകർച്ചയിൽ വീണ ഡൽഹിയെ അതിവേഗം സ്‌കോർ ഉയർത്തി മുന്നോട്ട് നയിച്ച മില്ലറിനെ (17) മിന്നും ബോളിലൂടെ പുറത്താക്കിയ ഓവർടൺ ചെന്നൈയെ ഞെട്ടിച്ചു.

149 ൽ അശുതോഷ് ശർമ്മയും (19) , 154 ൽ അക്വിബ് നബി (4) എന്നിവർ കൂടി പുറത്തായി. ഡൽഹിയുടെ അവസാന പ്രതീക്ഷ ട്രിസ്റ്റൺ സ്റ്റബ്‌സ് (60) ആയിരുന്നു. 38 പ്ന്തിൽ മൂന്നു സിക്‌സും നാലു ഫോറും സഹിതമാണ് സ്റ്റബ്‌സ് കളിയിൽ ഡൽഹിയെ തിരിച്ചെത്തിച്ചത്. 183 ൽ സ്റ്റബ്‌സിനെ വീഴ്ത്തിയ ഓവർടൺ കളി ചെന്നൈയുടെ കയ്യിൽ എത്തിച്ചു. അവസാന ഓവറിൽ കുൽദീപിനെയും (4), എൻഡിനിയെയും പുറത്താക്കിയ കാംബോജ് ചെന്നൈയുടെ ജയം പൂർണമാക്കി.

Hot Topics

Related Articles