ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഈസ്റ്റർ വിഷു ആഘോഷം നടത്തി

കോട്ടയം : ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ഈസ്റ്റർ വിഷു ആഘോഷവും ദയ ചെയർമാൻ പി.എം. ജയകൃഷ്ണന്റെ അദ്ധ്യക്ഷഥയിൽ നടത്തി. പ്രസ്തുത യോഗം ബഹുമാനപ്പെട്ട സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി ടി ബാബുരാജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മാനേജർ ,
ഫ്രീ വീൽചെയർ പ്രൊജക്റ്റ്‌ ,
പീപ്പിൾസ് വെൽഫയർ അസോസിയേഷൻ /സാറാഹ് കവനന്റ് ഹോംസ്, സൗത്ത് ഇന്ത്യ ദിവ്യ കുമാർ മുഖ്യ അതിഥിയായിരുന്നു. ദയ രക്ഷധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, വികാരിയുമായ
റവ. ഫാ തോമസ് മണിയൻചിറ അനുഗ്രഹ പ്രഭാഷണം നടത്തി.

Advertisements

വാഴൂർ ശ്രീ തീർത്ഥ പാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ തീർത്ഥപാദ സ്വാമി
സന്ദേശം നൽകി. സക്ഷമ, സ്റ്റേറ്റ് സെക്രട്ടറി ഒ ആർ ഹരിദാസ്, സക്ഷമ ജില്ലാ പ്രസിഡന്റ്‌ ജയപ്രകാശ്, ദയ വൈസ് ചെയർമാനും പാരാ ലീഗൽ വോളന്റിയറുമായ സോജ ബേബി, റിട്ട. ആർ ടി ഒയും ദയ ജോയിന്റ് സെക്രട്ടറിയുമായ പി.ടി. സുനിൽ ബാബു, സെക്രട്ടറി തോമസ് ടി എഫ്രേം, ട്രഷറർ ലിൻസ് ജോസഫ്, എക്സിക്യൂട്ടീവ് മെമ്പർ സിന്ദു പി. നാരായണൻ, കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ ഹെഡ് മാസ്റ്റർ ബിജോയ് ജോസഫ്, ബിജു കൊല്ലപ്പള്ളി, ഡോ. മേരി എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീറ്റിംഗിൽ 225 ഭിന്നശേഷി ക്കാർ പങ്കെടുത്തു. ഭക്ഷണക്കിറ്റ്, ഡയാലൈസർ, ഡയപ്പർ, അണ്ടർ പാഡ്, കോട്ടൺ തുടങ്ങിയ മെഡിക്കൽ കിറ്റുകളും വീൽ ചെയർ, വാക്കർ, നെബുലൈസർ,
ക്രച്ചസ്, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു.

Hot Topics

Related Articles