അഭിഷേകിൻ്റെ മോശം ഫോം തുടരുന്നു ; സഞ്ജുവും വൈഭവും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യണം ; സോഷ്യൽ മീഡിയയിൽ ചർച്ച വൈറൽ 

ന്യൂഡൽഹി: ഇന്ത്യയുടെയും ഹൈദരാബാദിൻ്റെയും അറ്റാക്കിംങ് ഓപ്പൺർ അഭിഷേക് ശർമ്മയുടെ മോശം ഫോം തുടരുന്നതിനിടെ ഇന്ത്യൻ ഓപ്പണിംങ് ചർച്ചകൾ സജീവമാക്കി സോഷ്യൽ മീഡിയ. അഭിഷേകിന് പകരം വൈഭവും, സഞ്ജുവും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. തിങ്കളാഴ്ച ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതോടെ താരത്തിന്റെ മോശം ഫോം തുടരുകയാണ്. ഈ വര്‍ഷം ട്വന്റി20 ഫോര്‍മാറ്റില്‍ അഭിഷേക് ഏഴാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.

Advertisements

ആദ്യ പന്തുമുതല്‍ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് ഇത്തവണയും അഭിഷേകിന് തിരിച്ചടിയായത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ഡെലിവറിയില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന താരം തേര്‍ഡ് മാനില്‍ രവി ബിഷ്‌ണോയിക്ക് ലളിതമായ ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് താരം റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നത്. 2026-ലെ ടി20 ലോകകപ്പിലും മൂന്ന് തവണ താരം പൂജ്യത്തിന് പുറത്തായിരുന്നു. അഭിഷേക് ശര്‍മ്മയുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ചില പോസ്റ്റുകള്‍…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജസ്പ്രിത് ബുംറ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരെ അനായാസം നേരിടുന്ന സൂര്യവന്‍ഷിയുടെ ബാറ്റിംഗ് ശൈലിയെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. പന്തുകളെ ബഹുമാനിക്കാതെ എല്ലാ പന്തിലും ആക്രമിക്കാന്‍ ശ്രമിക്കുന്ന അഭിഷേകിന്റെ രീതിയെക്കാള്‍ മികച്ചത് സൂര്യവന്‍ഷിയുടേതാണെന്നാണ് ആരാധകരുടെ പക്ഷം.

സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 129 റണ്‍സ് മാത്രമാണ് അഭിഷേക് ശര്‍മ്മയ്ക്ക് നേടാനായത്. അതേസമയം, അപരാജിത കുതിപ്പ് തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് ഈ കൗമാര താരം വഹിക്കുന്നത്.

Hot Topics

Related Articles