കോട്ടയം. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജാതി പീഡനത്തെ തുടർന്ന് നിധിൻ രാജ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികളായ കോളജ് അധ്യാപകർ സർവ്വീസിൽ നിന്നും പിരിച്ചുവിടമെന്നും, കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് കേരള വേലൻ ഏകോപന സമിതി ( കെ.വി. ഇ.എസ് ). സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.മുൻപ് വിദ്യാർത്ഥികൾ ഇവർക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാതെ സംഭവം മൂടിവച്ച കോളജ് അധികൃതർക്കെതിരെയും എസ് സി / എസ് ടി സംരക്ഷണ നിയമപ്രകാരം കേസ് എടുക്കണമെന്നും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതിപീഢനം മൂലം രോഹിത് വെമൂലയെപ്പോലെ ഇന്നും ദലിത് വിദ്യാർത്ഥികൾ ജീവനും ജീവിതവും അവസാനിപ്പിക്കേണ്ടി വരുന്ന ഈ വ്യവസ്ഥിതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടി പാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ, സംസ്ഥാന ഭാരവാഹികളായ സുരേഷ് മൈലാട്ടുപാറ, അജിത് കുമാർ സി എസ്, അനീഷ് കുമാർ ചിത്രംപാട്ട്,സി.എസ്.ശശീന്ദ്രൻ, ഡോ.എസ്.മുരളീധരൻ, പത്മനാഭൻ പെരുന്തൽമണ്ണ, അനിൽകുമാർ.റ്റി.ആർ,കെ.ഇ.മണിയൻ, കെ.കെ ഹരിദാസ്, ശിവദാസൻ കെ കെ, ഡി.എസ് പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

