അമേരിക്കക്കും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും മുന്നറിയിപ്പുമായി ചൈന : ഏകപക്ഷീയ നീക്കവുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈന്ന

ബെയ്റൂട്ട് : അമേരിക്കക്കും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും മുന്നറിയിപ്പുമായി ചൈന. ഇറാന് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയ ചൈന, ഇതിന്റെ പേരില്‍ വീണ്ടും വ്യാപാര താരിഫുകള്‍ ഏർപ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇറാനുമായുള്ള തങ്ങളുടെ ബന്ധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമാണെന്നും, ചൈനീസ് കമ്പനികളെ ലക്ഷ്യം വെച്ചുള്ള അമേരിക്കൻ സമ്മർദ്ദ തന്ത്രങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ചൈന പ്രസ്താവനയില്‍ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്കിടെ വൻ ശക്തികള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് ഈ പുതിയ പോർവിളി വിലയിരുത്തപ്പെടുന്നത്.

Advertisements

ഹോ‍ർമുസിലും ചൈനയുടെ മുന്നറിയിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ഹോർമുസ് കടലിടുക്കില്‍ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെയും ചൈന രംഗത്തുവന്നിരുന്നു. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധത്തില്‍ ഇടപെടരുതെന്നും മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ഹോർമുസില്‍ യുഎസ് നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറല്‍ ഡോങ് ജുന്റെ മുന്നറിയിപ്പ്. ഇറാനുമായി ഞങ്ങള്‍ക്ക് വ്യാപാര, ഊർജ്ജ കരാറുകളുണ്ട്. മറ്റുള്ളവർ ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഹോർമുസ് കടലിടുക്ക് ചൈനയ്ക്കായി തുറന്നിരിക്കുമെന്നും ജുൻ കൂട്ടിച്ചേർത്തു. ചൈനയെ സംബന്ധിച്ച്‌ നിർണായക പാതയാണ് ഹോർമുസ്. ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം 40 ശതമാനവും എല്‍ എൻ ജിയുടെ 30 ശതമാനവും ഹോർമുസ് വഴിയാണ് വരുന്നത്. അതിനാല്‍, ഇറാൻ – യു എസ് പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ചൈന വ്യക്തമാക്കി.

Hot Topics

Related Articles