എരുമേലിയിൽ ചൂരൽമല ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം  ; എരുമേലി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പാറ പൊട്ടിക്കൽ സജീവം ; പരാതിയുമായി പൊതുപ്രവർത്തകർ സജീവം 

എരുമേലി: എരുമേലിയിൽ വയനാട് ചൂരൽമല ആവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊതുപ്രവർത്തകർ രംഗത്ത്. എരുമേലി പഞ്ചായത്തിൽ മണിപ്പുഴ വട്ടംകുഴി എന്ന സ്ഥലത്ത് കുറച്ചു ദിവസങ്ങളായി അനധികൃതമായി പാറ പൊട്ടിച്ച് വിൽപ്പന നടത്തുന്നതായാണ് പൊതു പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. പെരുമാറ്റച്ചട്ടം നിലനിൽക്കെ അധികൃതരുടെ കൺമുമ്പിലൂടെ നടത്തുന്ന ഈ പകൽ കൊള്ള കണ്ടില്ല എന്ന് നടിക്കുകയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പും ,എരുമേലി പോലീസും. റെവന്യുഡിപ്പാർട്ട്മെൻ്റും , എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതുതന്നെയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.  മുക്കുട്ടുതറ, കെ.ഒടി റോഡ് , മാളിയോക്കൽപടി ,അസിസി പടി, കൊടിത്തോട്ടം ,അങ്ങനെ എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പാറ പൊട്ടിച്ച് വലിയ വിലയ്ക്ക് വിൽക്കുകയാണ്.  ചൂരൽമല പോലുള്ള ഒരു ദുരന്തം എരുമേലിയിൽ ഉണ്ടാവാതെ പ്രകൃതിയെ സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് പൊതുപ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്. 

Advertisements

Hot Topics

Related Articles