ഫോട്ടോ : പള്ളം വൈഎം.സി ഏ നടത്തിയ ഓൾ കേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിൽ വിജയികളിയവർക്ക് വൈഎംസിഎ സംസ്ഥാന പള്ളം വൈ.എം.സി. ഏയുടെ ഷട്ടിൽ ടൂർണ്ണമെൻ്റ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
പള്ളം : പള്ളം വൈ.എം.സി. ഏയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിൽ നൗഷാദ് & അബ്ദുൾ സലാം(എറണാകുളം) വിജയികളായി. അനിൽകുമാർ & എസ്.കെ. മിസ്ത്ര (അമ്പലപ്പുഴ) ടീമിനെയാണ് ഫൈനലിൽ ഇവർ പരാജയപ്പെടുത്തിയത്. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വൈ. എം സി ഏ സംസ്ഥാന വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ വിതരണം ചെയ്തു. ആദ്യ എട്ട് സ്ഥാനങ്ങൾ വരെ നേടിയവർക്ക് ക്യാഷ് അവാർഡും മെഡലും വിതരണം ചെയ്തു.
പള്ളം വൈഎം സി ഏ പ്രസിഡൻ്റ് ജോർജ് മാത്യൂൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
കേരള ഷട്ടിൽ ബാഡ്മിൻ്റൺ അസ്സോസിയേഷൻ സംസ്ഥാന ട്രഷറർ റ്റി ബിനു രാജ് ടൂർണ്ണമെൻ്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി സജി എം നൈനാൻ, ഇട്ടിക്കുഞ്ഞ് ഏബ്രഹാം, ജോർജ് പി.ജെക്കബ്, വിനോദ് വർഗീസ്, തോമസ് ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു.






