സൂര്യയുടെ സിനിമ കറുപ്പിൻ്റെ ആദ്യ ഷോയുടെ സമയം പ്രഖ്യാപിച്ചു : മുഖ്യമന്ത്രി വിജയ്ക്ക് നന്ദി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

ചെന്നൈ : സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കുന്ന ‘കറുപ്പ്’ തിയേറ്ററുകളില്‍ എത്തുകയാണ്. തൃഷയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മെയ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രത്തിന്റെ ആദ്യ ഷോ എപ്പോഴായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ ഒന്നടങ്കം.

Advertisements

പുലർച്ചെ 4 മണിക്കായിരിക്കും ആദ്യ ഷോ എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അനുമതി ലഭിക്കുമോ എന്ന സംശയവും പ്രേക്ഷകർക്കിടയില്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ കറുപ്പിന്റെ ആദ്യ ഷോ രാവിലെ 9 മണിക്കായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കള്‍. അനുമതി നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നിർമ്മാതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെൻസ്‍മാൻ ജി കെ വിഷ്‍ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകള്‍ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്‍തത്‌.

Hot Topics

Related Articles