സഞ്ജു, നീ ഇത് വിട്ടേക്കെന്നാണ് അപ്പോള്‍ എനിക്ക് തോന്നിയത്’: സഹ താരത്തിൻ്റെ പ്രകടനത്തെക്കുറിച്ചും തനിക്കുണ്ടായ വെല്ലുവിളിയെക്കുറിച്ചും തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍, പ്രത്യേകിച്ച്‌ ട്വന്റി-20 ഫോർമാറ്റില്‍ നിലവിലുള്ള കടുത്ത കോമ്പറ്റീഷനെക്കുറിച്ച്‌ തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇഷാൻ കിഷന്റെ അപ്രതീക്ഷിത തിരിച്ചുവരവും തുടർന്നുള്ള സംഭവങ്ങളുമാണ് താരം പങ്കുവച്ചത്. സിഎസ്‌കെ പോഡ്‌കാസ്റ്റില്‍ അഭിനവ് മുകുന്ദുമായി സംസാരിക്കവെയാണ് സഞ്ജു മനസ് തുറന്നത്. രണ്ട് വർഷത്തോളം ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായിരുന്നിട്ടും കഠിന പ്രയത്‌നത്തിലൂടെയാണ് ഇഷാൻ തിരിച്ചുവന്നതെന്ന് സഞ്ജു പറഞ്ഞു.

Advertisements

‘നമ്മള്‍ എപ്പോഴും നമ്മളെക്കുറിച്ച്‌ മാത്രമാണല്ലോ ചിന്തിക്കാറുള്ളത്? ഞാൻ രാത്രിയും പകലും ഒരുപോലെ കഷ്ടപ്പെടുന്നുണ്ടെന്നാണ് കരുതിയത്. പക്ഷേ, അടുത്തിടെ ഇഷാനും അതേപോലെ പ്രയത്നിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ രണ്ടുവർഷം അവൻ ടീമിന് പുറത്തായിരുന്നു. എന്നിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്ത് അവൻ തിരിച്ചുവന്നു. റണ്‍സ് അടിച്ചുകൂട്ടാൻ തുടങ്ങിയപ്പോള്‍, അവൻ എന്റെ സ്ഥാനം ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഇത് ഏത് ക്യാമറയ്ക്ക് മുന്നിലും തുറന്നു പറയാൻ എനിക്ക് മടിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരത്ത് വച്ച്‌ ഇഷാൻ സെഞ്ച്വറി അടിച്ചപ്പോള്‍ ഞാൻ എന്നോട് തന്നെ പറഞ്ഞു, സഞ്ജു, നീ ഈ സ്ഥാനം അവന് തന്നെ വിട്ടുകൊടുക്ക്. നീ അർഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവനിത് അർഹിക്കുന്നുണ്ട്. എനിക്ക് കുറെ അവസരങ്ങള്‍ കിട്ടിയിട്ടും ഞാൻ റണ്‍സാന്നും എടുത്തിരുന്നില്ല. പക്ഷേ, അവിടെയൊരാള്‍ മികച്ച ഫോമില്‍ കളിക്കുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി, ലോകകപ്പിന് തൊട്ടുമുമ്പ് സെഞ്ച്വറിയും അടിച്ച്‌ വരികയാണ്. അതുകൊണ്ട് സഞ്ജു, നീ ഇത് വിട്ടേക്കെന്നാണ് അപ്പോള്‍ എനിക്ക് തോന്നിയത്’ – സഞ്ജു കൂട്ടിച്ചേർത്തു

Hot Topics

Related Articles