സൗദി പ്രോ ലീഗ് കിരീടം അല്‍ നസറിന് :വിരാമമായത് ഏഴ് വർഷത്തെ കാത്തിരിപ്പിന്

ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡിനൊപ്പവും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും കിരീടങ്ങള്‍ വാരിക്കൂട്ടിയ ഇതിഹാസ താരം കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. സൗദി പ്രോ ലീഗ് കിരീടം അല്‍ നസറിന് നേടിക്കൊടുക്കാൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സാധിക്കുമോയെന്ന ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമായിരിക്കുകയാണ്.

Advertisements

നിർണ്ണായക മത്സരത്തില്‍ ഡമാക്കിനെ 4-1ന് തകർത്തെറിഞ്ഞാണ് അല്‍ നസർ കിരീടത്തിലേക്കെത്തിയത്. ഏഴ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് അല്‍ നസർ സൗദി പ്രോ ലീഗ് കിരീടം നേടിയെടുത്തത്. ഇത് 11ാം തവണയാണ് അല്‍ നസർ സൗദി പ്രോ ലീഗ് കിരീടം നേടുന്നത്. വലിയ വിമർശനങ്ങളും പരിഹാസങ്ങള്‍ക്കുമൊടുവിലും തന്റെ ടീമിനെ കിരീടത്തിലേക്കെത്തിച്ച്‌ തലയുയർത്തി നില്‍ക്കാൻ റൊണാള്‍ഡോക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

41കാരനായ താരം മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലേക്കെത്തിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. നിരവധി റെക്കോഡുകളാണ് ഈ സീസണില്‍ റൊണാള്‍ഡോ നേടിയെടുത്തത്. സീസണിലെ ഏറ്റവും മികച്ച താരമായി മാറിയ റൊണാള്‍ഡോ നിർണ്ണായക മത്സരത്തില്‍ ഇരട്ട ഗോളുകളോടെയാണ് കസറിയത്. നിർണ്ണായക മത്സരത്തില്‍ കളിയിലെ താരമാകാനും റൊണാള്‍ഡോക്ക് സാധിച്ചു.

സൗദി ലീഗിലേക്ക് റൊണാള്‍ഡോ വന്നപ്പോള്‍ മുതല്‍ കിരീടത്തിനായുള്ള വലിയ സമ്മർദ്ദമുണ്ടായിരുന്നു. അഞ്ച് തവണ ബാലൻദ്യോർ നേടിയ റൊണാള്‍ഡോ 2023ലാണ് അല്‍ നസറിലേക്കെത്തിയത്. പിന്നീട് കിരീടത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഒടുവില്‍ കപ്പ് നേടിയെടുക്കാൻ റൊണാള്‍ഡോക്ക് സാധിച്ചിരിക്കുകയാണ്. ഈ സീസണില്‍ 30 മത്സരത്തില്‍ നിന്ന് 28 ഗോളാണ് റൊണാള്‍ഡോക്ക് നേടാനായത്.

റൊണാള്‍ഡോ വന്നതിന് ശേഷമാണ് സൗദി ലീഗിലേക്ക് സൂപ്പർ താരങ്ങള്‍ കടന്ന് വരാൻ തുടങ്ങിയത്. സൗദി ലീഗിന്റെ മുഖച്ഛായ മാറ്റാൻ റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. സൗദി ക്ലബ്ബിനൊപ്പം 148 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ 127 ഗോളുകളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോയുടെ കരിയറിലെ എട്ടാം ലീഗ് കിരീടമാണിത്. 34 കിരീടങ്ങളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. 2023-24 സീസണില്‍ 35 ഗോള്‍ നേടി സൗദി ലീഗിന്റെ ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമായി റൊണാള്‍ഡോ നേരത്തെ തന്നെ മാറിയിരുന്നു.

34 മത്സരത്തില്‍ നിന്ന് 28 ജയവും രണ്ട് സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ 86 പോയിന്റോടെയാണ് അല്‍ നസർ സൗദി പ്രോ ലീഗ് കിരീടം നേടിയെടുത്തത്. അല്‍ ഹിലാല്‍ 34 മത്സരത്തില്‍ നിന്ന് 25 ജയവും ഒമ്പത് സമനിലയുമടക്കം 84 പോയിന്റുമായി തൊട്ട് പിന്നാലെ ഉണ്ടായിരുന്നെങ്കിലും കിരീടത്തിലേക്കെത്താൻ സാധിക്കാതെ പോയി. എന്തായാലും അല്‍ നസറിന്റെ ജയത്തോടെ റൊണാള്‍ഡോയെ വാഴ്ത്തുകയാണ് ആരാധകർ.
CSK vs GT IPL 2026: സഞ്ജു സാക്ഷി, തല്ലിത്തകർത്ത് ശുഭ്മാൻ ഗില്‍; കോഹ്ലിയെ പിന്നിലാക്കി വമ്പൻ നേട്ടം, ഇന്ത്യ ടി20യിലേക്ക് തിരിച്ചു വിളിക്കുമോ?
ഫിഫ ലോകകപ്പില്‍ ഇത്തവണ പോർച്ചുഗലിനൊപ്പം റൊണാള്‍ഡോയുണ്ട്. തന്റെ അവസാന ലോകകപ്പിനിറങ്ങുന്ന റൊണാള്‍ഡോക്ക് കപ്പ് നേടി പടിയിറങ്ങാൻ സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും റൊണാള്‍ഡോ മികച്ച ഫോമിലാണുള്ളത്. ഈ മികവ് ലോകകപ്പിലും ആവർത്തിക്കാൻ സിആർ7ന് സാധിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Hot Topics

Related Articles