സുബൈര്‍ കേസില്‍ അറസ്റ്റ് ഉടന്‍, ശ്രീനിവാസന്‍ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു; പാലക്കാട് പോപ്പുലര്‍ ഫ്രണ്ട്- ആര്‍എസ്എസ് കൊലപാതകങ്ങളില്‍ പുരോഗതി അതിവേഗം

പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. ഈ കേസില്‍ അറസ്റ്റ് ഉടനുണ്ടാകും. ശ്രീനിവാസന്‍ കേസിലെ പ്രതികളെല്ലാം എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട്പ്രവര്‍ത്തകരാണ്.

Advertisements

രണ്ട് കേസുകളിലെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവില്‍ കഴിയുന്ന പ്രതികള്‍ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞതായും എഡിജിപി വിശദീകരിച്ചു. ഒരു കേസില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അടുത്ത കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് പ്രതികള്‍. ഇവരുടെ ഒഴിത്താവളങ്ങളെ കുറിച്ച് വിവരം ലഭിച്ചതായും അദ്ദേഹം വിശദീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവര്‍ സംസ്ഥാനം വിട്ടതായി ഈ ഘട്ടത്തില്‍ അറിവില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരം പുറത്ത് വിടാന്‍ കഴിയില്ലെന്നറിയിച്ച എഡിജിപി ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ പുരോഗതി മന്ത്രി കൃഷ്ണന്‍ കുട്ടിയെ ധരിപ്പിച്ചതായും വ്യക്തമാക്കി. എഡിജിപിക്കൊപ്പം ഐജി അടക്കമുള്ളവരാണ് എത്തിയാണ് മന്ത്രിയെ കണ്ടത്.

Hot Topics

Related Articles