കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം , പ്രതിയെ ഓടിച്ചിട്ട് പിടികൂടി കോതമംഗലം എക്സൈസ് റേഞ്ച് ടീം

കൊച്ചി : കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി കോതമംഗലം എക്സൈസ് റേഞ്ച് ടീം. പശ്ചിമബംഗാൾ, മുർഷിദ ബാദ് സ്വദേശി എം ഡി എസ് കെ അലോമിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി സ്ട്രൈകിങ് ഫോഴ്സ് ഡ്യൂട്ടി യുടെ ഭാഗമായി,എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ, രാത്രി കാല പട്രോളിങ്ങിനിടയിൽ കഞ്ചാവ് വില്പന നടത്തിവന്നിരുന്ന എന്നായാൾ വില്പനക്ക് സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായി.

Advertisements

എക്സൈസ് ടീമിനെ കണ്ട് കഞ്ചാവുമായി ഓടിയ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടി പിടികൂടിയുകയായിരുന്നു.
25 ഗ്രാം കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയതിന് കഴിഞ്ഞ മാസം മെയ്‌ 15ന്ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് കച്ചവടംനടത്തി വരവെയാണ് ഇന്നലെ 10 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിലായകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, അസി: എക്സൈസ് ഇൻസ്പെക്ടർ സിദ്ദിഖ്, പ്രിവന്റി ഓഫീസർ റസാക്ക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിൻസാർ എന്നിവർ പട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles