മല്ലികാർജുൻ ഖർഗെയും പവൻ ഖേരയും രാജ്യസഭയിലേക്ക് : ടിവികെ പിന്തുണ നേട്ടമാക്കി തമിഴ്നാട്ടിൽ കോൺഗ്രസ്

ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പവൻ ഖേരയും രാജ്യസഭയിലേക്ക് മത്സരിക്കുന്നതായി റിപ്പോർട്ട്. പ്രവീണ്‍ ചക്രവർത്തിക്കും മൻസൂർ അലിഖാനും എഐസിസി അംഗീകാരം നല്‍കി. പ്രവീണ്‍ ചക്രവർത്തിക്ക് തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കാൻ അവസരം നല്‍കിയപ്പോള്‍ ദിഗ് വിജയ് സിംഗിന് ഇക്കുറി സീറ്റ് നല്‍കിയില്ല. പകരം മീനാക്ഷി നടരാജനെയാണ് ഹൈക്കമാൻഡ് പരിഗണിച്ചിരിക്കുന്നത്. കർണാടകയില്‍ നിന്ന് പവൻ ഖേരയ്ക്കൊപ്പം മൻസൂർ അലി ഖാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Advertisements

അതേസമയം, ടിവികെ പിന്തുണ നേട്ടമാക്കിയിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള നേതാവ് പ്രവീണ്‍ ചക്രവർത്തി. 2024ല്‍ മയിലാടുതുറൈ ലോക്സഭ സീറ്റിന് ശ്രമിച്ചെങ്കിലും ഡിഎംകെ എതിർത്തതോടെ സാധ്യത മങ്ങുകയായിരുന്നു. ഈ വർഷം ഏപ്രിലില്‍ രാജ്യസഭയിലേക്ക് സീറ്റ് ചോദിച്ചെങ്കിലും സ്റ്റാലിൻ വീണ്ടും ഉടക്കി. കോണ്‍ഗ്രസ്സ്- ഡിഎംകെ സഖ്യത്തില്‍ ഉള്ളപ്പോള്‍ വിജയ്‍യെ കണ്ടതോടെ വീണ്ടും വിവാദത്തില്‍ ആയി. ഡിഎംകെ നടപടി ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാൻഡ് വഴങ്ങിയില്ല. അതേസമയം, മല്ലികാർജുന ഖർഗെയുടെ ഓഫീസിലെ സെക്രട്ടറി പ്രണവ് ഝാക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി.

Hot Topics

Related Articles