കോട്ടയം : ശ്രീകൃഷ്ണൻ മന്തി കഴിക്കുന്ന ചിത്രം ബിസിനസ് പ്രമോഷന് ഉപയോഗിച്ച കേരള താലിബാൻ സംഘം ഇപ്പോഴിതാ ഇസ്ലാമിക സൗഹൃദ വ്യായാമ പരിശീലന കേന്ദ്രങ്ങളും തുടങ്ങുന്നവെന്ന അറിയിപ്പ് കേരളം ഒരു മതാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നതിൻ്റെ വ്യക്തമായ സന്ദേശമാണെന്ന് ബിജെപി നേതാവ് എൻ. ഹരി
കഴിഞ്ഞ വർഷങ്ങളിൽ വാണിജ്യ മേഖലകളിൽ രൂപംകൊണ്ട ഒരു തീവ്രവാദ പ്രസ്ഥാനമാണ് ഇതിൻറെ പിന്നിൽ എന്ന് വ്യക്തമാണ്. കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാമിക വൽക്കരണം നടക്കുന്നു എന്ന റിപ്പോർട്ടുകൾ 100% ശരിയാണെന്ന് തെളിയിക്കുന്നു. ഹലാൽ എന്ന ബ്രാൻഡിങ്ങിലൂടെ തുടങ്ങിയ ഈ വ്യാപാര തീവ്രവാദ ഗ്രൂപ്പ് സംസ്ഥാനത്ത് അനുദിനം പിടിമുറുക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് കുതിരാനിലുള്ള ഒരു ജിംനേഷ്യം ഉടമയാണ് താൻ ഇസ്ലാമിക സൗഹൃദ പരിശീലന കേന്ദ്രം ആക്കുമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യമായി വീഡിയോ പോസ്റ്റ് ചെയ്തത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്ര പരസ്യമായി ഇത്തരത്തിലുള്ള പ്രസ്താവന നടത്താൻ കഴിയില്ല. കേരളം മതഭീകര പ്രസ്ഥാനങ്ങളുടെ വളക്കൂറുള്ള മണ്ണാണെന്ന് വീണ്ടും വീണ്ടും വിളിച്ചോതുകയാണിത്.
ജിമ്മിൽ ഇസ്ലാമിക നിയമങ്ങൾക്ക് അനുസരിച്ച് ആയിരിക്കും പ്രവർത്തനം എന്ന് വിശദീകരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ശരീരം മറച്ചുള്ള പരിശീലനം ആയിരിക്കും നൽകുകയെന്നും. പ്രത്യേക സമയങ്ങളിൽ ആയിരിക്കും പരിശീലനമെന്നും പറയുന്നു.
സ്ത്രീകളുടെ മൗലിക അവകാശങ്ങൾ പൂർണമായും നിഷേധിക്കുന്ന അപരിഷ്കൃത നിയമം നടപ്പാക്കുന്ന താലിബാനിസത്തിന്റെ കേരള പതിപ്പാണിത്. അത്തരമൊരു ആഹ്വാനം നടത്തിയതിനുശേഷം ഇതുവരെ പ്രസ്തുത ജിംനേഷ്യം ഉടമയ്ക്കെതിരെ മത വിദ്വേഷത്തിന് പോലീസ് നടപടി ഒന്നും എടുത്തിട്ടില്ല. പോസ്റ്റ് ഡിലീറ്റ് ആക്കി എന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് പിൻവാങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചന.
ആലപ്പുഴയിൽ വിഷുദിനത്തിൽ ശ്രീകൃഷ്ണൻ മന്തി കഴിക്കുന്ന ചിത്രം പ്രചരിപ്പിച്ചത് വെറും ബിസിനസ് പ്രമോഷന് വേണ്ടി മാത്രമായിരുന്നില്ല എന്ന് ഒരിക്കൽ കൂടി അടിവരയിടുന്നതാണ് പുതിയ സംഭവം.
ജില്ലയിലെ ചേർത്തലയിൽ സ്ഥിതി ചെയ്യുന്ന ‘മെഹർ മന്തി ആൻഡ് ഗ്രിൽസ്’ എന്ന റസ്റ്റോറന്റ് പ്രചരിപ്പിച്ച വിഷു ആശംസ പോസ്റ്റർ കേരളത്തെ ഞെട്ടിച്ചു.
ഭഗവാൻ ശ്രീകൃഷ്ണനെ അറേബ്യൻ നോൺ-വെജ് വിഭവമായ ‘കുഴിമന്തി’ക്കൊപ്പം ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റർ ആയിരുന്നു അത്.
ഹലാൽ ഭക്ഷ്യ സംസ്കാരം സംസ്ഥാനത്ത് വ്യാപകമാക്കാൻ തീരുമാനിച്ച അതേ കേന്ദ്രങ്ങൾ തന്നെയാണ് ഈ നീക്കത്തിന് പിന്നിലും. ഇത്തരം മത വിദ്വേഷം വളർത്തുന്ന കേന്ദ്രങ്ങളുടെ ശൃംഖല കണ്ടെത്താനുള്ള അന്വേഷണത്തിനാണ് സംസ്ഥാനത്തെ ഏജൻസികൾ തയ്യാറാകേണ്ടത്. പക്ഷേ ഭാഗ്യവശാൽ അത്തരത്തിലുള്ള ഒരു സമീപനം കേരളത്തിലെ ഗവൺമെന്റിന് ഇല്ല.


