നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

കൊച്ചി : ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടന്‍ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം കടുത്ത സമ്മർദങ്ങൾ നേരിട്ടിരുന്നു.

Advertisements

അദ്ദേഹത്തിന് കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. നടന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ പുറത്തുവിട്ടിട്ടില്ല.

Hot Topics

Related Articles