അമേരിക്ക – ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വച്ച് കരാറിൽ ഒപ്പുവെച്ചെന്നാണ് പ്രതികരണം. ഇതൊരു താൽക്കാലിക ധാരണ മാത്രമാണെന്നും ഇറാൻ കൃത്യമായി പെരുമാറിയില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം,ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രമ്പുമായി കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ ഈവിയനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഉഭയകക്ഷി ചർച്ച നടത്തിയത്. പശ്ചിമേഷ്യയിൽ സമാധാനം സൃഷ്ടിച്ചതിൽ ട്രംപിനെ മോദി അനുമോദിച്ചു. മോദിയുമായി നല്ല ബന്ധമാണ് ഉള്ളതെന്നും, മോദി മാലാഖയെ പോലെയാണെന്നും ട്രംപ് പറഞ്ഞു. സമീപ ഭാവിയിൽ ഇന്ത്യയിലേക്ക് എത്താൻ ആകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മോദി നേതാവ് ആയിരിക്കെ ഇന്ത്യയെ ആരെങ്കിലും ആക്രമിച്ചാൽ സഹായിക്കാൻ അമേരിക്ക ഉണ്ടാകും എന്ന് ട്രംപ് പറഞ്ഞു.


