യോഗയിലൂടെ ജീവിതം വഴി തിരിച്ചു വിടണോ.. ! കോട്ടയം ലുലുമാളിൽ നിന്നും യോഗയിലേയ്ക്ക് പിച്ചവച്ചു തുടങ്ങാം ; ലുലുമാളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം ‘ലുലു യോഗാഥോൺ 2026’ ജൂൺ 21 ഞായറാഴ്ച ; മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യാം ; രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി +91 98958 93454

കോട്ടയം: യോഗയിലൂടെ ജീവിതം വഴി തിരിച്ചു വിടാൻ അന്താരാഷ്ട്ര യോഗാദിനത്തിൽ അവസരമൊരുക്കി കോട്ടയം ലുലുമാൾ. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ലുലു മാളും ഇഷ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “ലുലു യോഗാഥോൺ 2026” ജൂൺ 21 ഞായറാഴ്ച രാവിലെ 6 മണി മുതൽ ലുലു മാൾ കോട്ടയത്തിൽ നടക്കും. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഈ യോഗ പരിപാടി ആരോഗ്യകരമായ ജീവിതശൈലിയും മാനസിക-ശാരീരിക ക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. “Breathe. Stretch. Connect.” എന്ന സന്ദേശമുയർത്തുന്ന പരിപാടിയിൽ യോഗാഭ്യാസം, ശ്വാസ വ്യായാമങ്ങൾ, ആരോഗ്യ ബോധവത്കരണ സെഷനുകൾ എന്നിവ ഉൾപ്പെടും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി +91 98958 93454 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisements

Hot Topics

Related Articles