ഡാളസ് : പുതിയ പരിശീലകന് തോമസ് ടുഹലിന് കീഴില്‍ ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ട്, ക്രോയേഷ്യയെ തകര്‍ത്തു. നായകന് ഹാരി കെയ്ന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ജൂഡ് ബെല്ലിങ്ഹാം, മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരും ഇംഗ്ലണ്ടിനായി വലകുലുക്കി.
തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 ലോകകപ്പ് സെമിഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ക്രോയേഷ്യക്കെതിരെ കടുത്ത പ്രതികാരബുദ്ധിയോടെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. കളിയുടെ 12-ാം മിനിറ്റില്‍ തന്നെ നോനി മഡുകെ ബോക്സില്‍ വീഴ്ത്തപ്പെട്ടതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 36-ാം മിനിറ്റില്‍ മാര്ട്ടിന് ബട്ടൂറിനയിലൂടെ ക്രോയേഷ്യ തിരിച്ചടിച്ചു. ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 42-ാം മിനിറ്റില്‍ ഡെക്ലാന് റൈസിന്റെ കോര്‍ണറില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നല്‍കിയെങ്കിലും, ഇഞ്ചുറി ടൈമില്‍ പെറ്റാര്‍ മൂസയിലൂടെ ക്രോയേഷ്യ വീണ്ടും സമനില പിടിച്ചു (2-2).


