ടൊറൻ്റോ : 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ പനാമയെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം.കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന പനാമയെ പരാജയപ്പെടുത്തിയത്. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് 95-ാം മിനിറ്റില്‍ കലെബ് യിറെങ്കിയിലൂടെ ഘാന വിജയഗോള്‍ അടിച്ചെടുത്തത്. പുതിയ പരിശീലകന്‍ കാര്‍ലോസ് ക്വിറോസിന് കീഴില്‍ ലോകകപ്പ് ലോകവേദിയില്‍ ഘാനയ്ക്ക് മികച്ചൊരു തുടക്കമായി.
പൊരുതി നിന്ന് പനാമ; രക്ഷകനായി അതി സിഗി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിന്റെ ആദ്യ പകുതിയില്‍ പനാമയാണ് കൂടുതല്‍ ആധിപത്യം പുലര്‍ത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ പനാമയുടെ മുന്നേറ്റ താരം സിസിലിയോ വാട്ടര്‍മാന്‍ തൊടുത്ത തകര്‍പ്പന്‍ ഹാഫ് വോളി ഘാന ഗോള്‍കീപ്പര്‍ ലോറന്‍സ് അതി സിഗി അസാമാന്യ മെയ്വഴക്കത്തോടെ തട്ടിയകറ്റി. അതിനുശേഷവും പനാമ നിരന്തരം ഘാന പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. 38-ാം മിനിറ്റില്‍ അതി സിഗിയുടെ ഒരു പഞ്ച് ക്ലിയറന്‍സിന് ശേഷം ലഭിച്ച പന്ത് പനാമയുടെ സിസാര്‍ റാമോസ് അടിച്ചെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.


