തമിഴ്നാട് നിയമസഭയുടെ ഈ വർഷത്തെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചു. പിന്നാലെ ദേശീയഗാനം ആലപിച്ചു. എന്നാൽ വന്ദേമാതരം വിജയ് സർക്കാർ ഒഴിവാക്കി.
Advertisements
ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ് സർക്കാരിന്റെ നയപ്രഖ്യാപനം വായിച്ചു. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടി എന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകൾ പരാമർശിച്ചാണ് നയപ്രഖ്യാപനം തുടങ്ങിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും മുൻ സർക്കാർ സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടഞ്ഞില്ലെന്നും നയ പ്രഖ്യാപനത്തിലുണ്ട്.


