കോട്ടയം : സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ റിഷയിൽ കാർ ഇടിച്ച് രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. കുര്യനാട് പാവയ്ക്കൽ എൽ പി സ്കൂൾളിലെ 5 ക്ലാസ് വിദ്യാർത്ഥി അനുരുദ്ധ് (10) സഹോദര യുകെജി വിദ്യാർദ്ധിനി അനുരുദ്ര എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുര്യനാട് ഉഴവൂർ റോഡിൽ പാറക്കുടി ജംഗ്ഷന് സമീപം രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. പിതാവ് ഓടിച്ചിരുന്ന ഓട്ടോ റിഷയിൽ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഓട്ടോ ഇടിച്ച് മറിക്കുക ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ നാട്ടുകാർ കുട്ടികളെ ഉഴവൂർ ഗവ ആശുപത്രിയിലും തുടർന്ന് കോട്ടയം കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Advertisements




