ആത്മയും കെപിഎൽ കൾച്ചറൽ സൊസൈറ്റി സംയുക്തമായി നടത്തുന്ന ലോക സംഗീത ദിനാഘോഷങ്ങൾക്ക് നാളെ ജൂൺ 19 ന് തുടക്കം

കോട്ടയം:
ആത്മയും കെപിഎൽ കൾച്ചറൽ സൊസൈറ്റി സംയുക്തമായി ജൂൺ 19 20 തീയതികളിൽ കെപിഎസ് മേനോൻ ഹാളിൽ ലോക സംഗീത ദിനാഘോഷം സംഘടിപ്പിക്കുന്നു, 19 ന് വൈകുന്നേരം 5 30ന് വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണ സമ്മേളനം കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാംഇട്ടി ചെറിയ അധ്യക്ഷത വഹിക്കുകയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ സി റ്റി അരവിന്ദ് കുമാർ ഉത്ഘാടനം നിർവഹിക്കും, സമ്മേളനത്തിൽ വെച്ച് പോളണ്ടിൽ നടന്ന അന്താരാഷ്ട്ര ക്വയർ കോമ്പറ്റീഷൻ ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം ലഭിച്ച മലങ്കര സഭയുടെ സുമോറോ ഗായക സംഘത്തിനെ അനുമോദിക്കും തുടർന്ന് ആത്മ പാട്ടുക്കൂട്ടം അവതരിപ്പിക്കുന്ന ആത്മരാഗം പ്രശസ്തനായ ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും ഗാനങ്ങൾ ഉൾപ്പെടുത്തിയ സംഗീത പരിപാടി അവതരിപ്പിക്കപ്പെടും. ജൂൺ 20 ശനിയാഴ്ച വൈകുന്നേരം 5 30ന് സാംസ്കാരിക സമ്മേളനത്തിൽ ആത്മാഗുരുസ്രേഷ്ഠ പുരസ്കാരം കെ ജയകുമാർ ഐ എ എസ് ന് സമർപ്പിക്കുന്നു കൂടാതെ ആർട്ടിസ്റ്റ് കേശവൻ സ്മാരക തീയറ്റർ അവാർഡ് ചിത്രകാരൻ പി.എം യേശുദാസിനും വയലിൻ ജേക്കബ് സ്മാരക മ്യൂസിക് അവാർഡ് ഗായകൻ ഭരത് സജികുമാറിനും, കോട്ടയം അച്ചൻകുഞ്ഞ് സ്മാരക ആത്മ തിയേറ്റർ അവാർഡ് ചലച്ചിത്ര താരം വീണ നായർക്കും സമ്മാനിക്കും, ആത്മസംഘടിപ്പിച്ച ചലച്ചിത്രഗാന മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനവും ഈ അവസരത്തിൽ നൽകും, തുടർന്ന് ആത്മ സിംഫണി ജയകുമാർ ഐ എ എസ് രചിച്ച ഗാനങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്ന കെ ജയകുമാർ മ്യൂസിക് നൈറ്റ് ഉണ്ടാകും.

Advertisements

Hot Topics

Related Articles