കോട്ടയം പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ ചാടിയ യുവാവിന് ദാരുണാന്ത്യം ; മരിച്ചത് കോട്ടയം ആർപ്പൂക്കര സ്വദേശിയെന്ന് സൂചന 

കോട്ടയം : പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ ചാടിയ യുവാവിന് ദാരുണാന്ത്യം.   കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചതെന്നാണ് സൂചന. ഇദ്ദേഹത്തിൻ്റെ പേരും വിലാസവും അടങ്ങിയ ആധാർ കാർഡ് പഴ്സിൻ്റെ പോക്കറ്റിൽ നിന്നും ലഭിച്ചിരുന്നു. വാഹനത്തിൻ്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി തല ചിന്നിച്ചിതറി പോയിരുന്നു.ഇതോടെ മുഖം വികൃതമായ രീതിയിലാണ്. 

Advertisements

പൊൻകുന്നം ഇരുപതാം മൈലിൽ വച്ചാണ് യുവാവ് ബസിന് മുൻപിൽ ചാടിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. കടുക്കാമല വളവിന് സമീപത്ത് വച്ച് യുവാവ് കുമളിയിലേയ്ക്ക് പോയ കെ.എസ് ആർ ടി സി ബസിന് മുൻപിൽ ചാടുകയായിരുന്നു. കോട്ടയത്തുനിന്നും കുമളിക്ക് പോയ കെഎസ്ആർടിസി ബസ്സിന് മുൻപിലേയ്ക്കാണ് ഇയാൾ ചാടിയത്. പൊൻകുന്നം ഭാഗത്ത് നിന്നും നടന്ന് വന്ന ഇയാൾ പല തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. ബസിൻ്റ മുൻ ചക്ര കയറിയിറങ്ങിയ യുവാവ് തത്സമയം മരിക്കുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി

Hot Topics

Related Articles