കോട്ടയം : പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ച
കേസിലെ പ്രതിയ്ക്ക് എട്ട് വർഷം കഠിന തടവും 15000 രൂപ പിഴയും. മീനച്ചിൽ കൊണ്ടൂർ തിടനാട് എട്ടാം മൈൽ പാറടി കോളനി ഭാഗത്തു പന്തംമാക്കൽ വീട്ടിൽ
ചാക്കോ ജോസഫി (61)നെയൊണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി
റോഷൻ തോമസ് ശിക്ഷിച്ചത്.
പ്രതി പിഴ അടച്ചാൽ 10,000/- രൂപ ഇരക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2025 നവംബർ 14 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന അജി. പി ഏലിയാസ് രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി എസ് ഐ അഖിൽ വിജയകുമാർ
പ്രതിയെ അറസ്റ്റ് ചെയ്തു. തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 14 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


