കോട്ടയം : അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ പരിക്കേറ്റ് എട്ടു ദിവസത്തോളമായി കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് മരിച്ചത്. ചങ്ങനാശ്ശേരി മലകുന്നം പാറയിൽ വീട്ടിൽ സ്വാതിയുടെയും സുധീഷിൻ്റെയും മകൾ ശ്രീദക്ഷ (ആറ് ) ആണ് മരിച്ചത്. എട്ടു ദിവസം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടയം കുറിച്ചി ഭാഗത്ത് വച്ച് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു കുട്ടി. ഈ സമയം പിന്നിൽ നിന്ന് എത്തിയ ടിപ്പർ ലോറി ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കിളിയുടെ ആഘാതത്തിൽ കുട്ടി റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ കുട്ടിയെ കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയായിരുന്നു. എട്ടു ദിവസത്തോളം മിണ്ടിലേറ്ററിൽ കഴിഞ്ഞ കുട്ടി ഇന്ന് വൈകുന്നേരത്തോടുകൂടി മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നാളെ വിട്ട് നൽകും. സംസ്കാരം നാളെ ജൂൺ 19 വെള്ളിയാഴ്ച.
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ടിപ്പർ ലോറി പിന്നിൽ നിന്ന് വന്നിടിച്ചു : ചങ്ങനാശ്ശേരി മലകുന്നം സ്വദേശിനിയായ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം : അപകടം കോട്ടയം കുറിച്ചിയിൽ


