പായിപ്പാട് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ഓപ്പറേഷൻ തൂഫാൻ ; 10 കിലോ ലഹരി വസ്തുക്കൾ പിടികൂടി ; ആറ് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചങ്ങനാശ്ശേരി പായിപ്പാട് അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 6 മണി മുതൽ ആയിരുന്നു പരിശോധന. ഒരേസമയം 6 ടീമുകളായി തിരിഞ്ഞായിരുന്നു പോലീസ് സംഘം പരിശോധന നടത്തിയത്. 10 കിലോയിൽ അധികം വരുന്ന ലഹരി വസ്തുക്കൾ റെയ്ഡിൽ പിടികൂടി. ആറ് ഇതര സംസ്ഥാന തൊഴിലാളികളും അറസ്റ്റിലായി. ട്രെയിൻ മാർഗ്ഗം ആസാമിൽ നിന്നാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles