സിപിഐ ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

ഏറ്റുമാനൂർ: വിദ്യാഭ്യാസ മേഖലയെ
വർഗ്ഗീയ വൽക്കരിക്കുന്ന പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഏറ്റുമാനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി രാവിലെ 10 ന് മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി ഏറ്റുമാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ സമാപിച്ചു ,തുടന്ന് പാർട്ടി ജില്ലാ കമ്മറ്റിയംഗം പി.എ അബ്ദുൾ കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരം സി പി ഐ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി കെ. ഐ കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി: സെക്രട്ടറി സി.ജെ ഷാജി സ്വാഗതം ആശംസിച്ചു. ധർണ്ണാ സമരത്തെ അഭിവാദ്യം ചെയ്ത് പാർട്ടി ജില്ലാ കമ്മറ്റിയംഗം മിനി മനോജ്, വിവിധ ബഹുജന സംഘടനാ നേതാക്കളായ പി കെ .സുരേഷ്, സി.വി ചെറിയാൻ, റോബിൻ ജോസഫ് , രശ്മി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിനും ധർണ്ണക്കും അഡ്വ: പ്രശാന്ത് രാജൻ, സജി പോങ്ങംപാറ, എം.കെ പ്രേംജി , എ.പി സലിമോൻ ,ഷാജി വരമ്പിനകം , ഷിജോ ജോൺ , എൻ.ഡി ഷാജിമോൻ ,എ.ജെ അച്ചൻ കുഞ്ഞ്, ബിജി. കെ ജേക്കബ്, സി.ജി ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. ധർണ്ണാ സമരത്തിന് കെ.വി പുരുഷൻ നന്ദിയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles