കാരിത്താസിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനമാരംഭിച്ചു ; മജീഷ്യൻ ഗോപിനാഥ് മുതുകാട് സെന്റർ ഉദ്ഘാടനം ചെയ്തു.

കാരിത്താസ്  ആശുപത്രിയിൽ  സമ്പൂർണ്ണ  റോബോട്ടിക്   സർജറി സെന്റർ പ്രവർത്തനമാരംഭിച്ചു. കാരിത്താസ്  ആശുപത്രി  സമ്പൂർണ്ണ  റോബോട്ടിക്   സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം    പ്രശസ്‌ത  മജീഷ്യനും , മോട്ടിവേഷണൽ പ്രഭാഷകനുമായ ഗോപിനാഥ്‌  മുതുകാട്  നിർവ്വഹിച്ചു  .ചടങ്ങിൽ കോട്ടയം  അതിരൂപത  സഹായ മെത്രാനും കാരിത്താസ്  ഹോസ്പിറ്റൽ  ചെയർമാനുമായ   മാർ .ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യാതിഥിയായിരുന്നു . 

Advertisements

കഴിഞ്ഞ രണ്ടു വർഷമായി കാരിത്താസ് ആശുപത്രിയിലെ  ഓർത്തോപീഡിക് വിഭാഗം ലോകോത്തര നിലവാരമുള്ള സ്ട്രൈക്കർ-MACO റോബോട്ടിന്റെ സഹായത്തോടെ ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നുവരികയാണ് . ഇതിൻ്റെ  തുടർച്ചയെന്നോണമാണ് , റോബോട്ടിക് സർജറി രംഗത്ത്‌ ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ  നിൽക്കുന്ന ‘ഡാവിഞ്ചി എക്സ്.ഐ’ (Da Vinci Xi Surgical System) കാരിത്താസ്  ആശുപത്രിയിൽ  പ്രവർത്തന സജ്ജമായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കാരിത്താസ്  ഹോസ്പിറ്റൽ ഡയറക്ടർ  റവ . ഡോ  ബിനുകുന്നത്ത്‌  അധ്യക്ഷത  വഹിച്ച ചടങ്ങിൽ , കാരിത്താസ്  ഹോസ്പിറ്റൽ ജോയിൻറ് ഡയറക്ടർ ഫാ ജോയിസ് നന്ദിക്കുന്നേൽ, കാരിത്താസ്  ഹോസ്പിറ്റൽ അസിസ്റ്റൻറ്  ഡയറക്ടർ  സൈജു  പുത്തൻപറമ്പിൽ , കാരിത്താസ്  ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ  ബോബി  എൻ  എബ്രഹാം  എന്നിവർ പങ്കെടുത്തു .

ഓർത്തോപീഡിക് വിഭാഗത്തിൽ മാത്രമായിരുന്ന ഈ സേവനം ഇനിമുതൽ ജനറൽ സർജറി, ഗ്യാസ്ട്രോസർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോസർജറി, കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിൽ  ലഭ്യമാകുമെന്ന്  കാരിത്താസ്  ഹോസ്പിറ്റൽ ഡയറക്ടർ  റവ . ഡോ  ബിനുകുന്നത്ത്‌  അറിയിച്ചു  .ശസ്ത്രക്രിയ രംഗത്ത്‌  കൂടുതൽ  കൃത്യതയും , സംരക്ഷണവും  ഉറപ്പ്  വരുത്തുന്ന ആധുനിക  റോബോട്ടിക് സാങ്കേതികവിദ്യയാണ്  കാരിത്താസ്  ആശുപത്രിയിൽ  പ്രവർത്തന  സജ്ജമായിരിക്കുന്നതെന്ന് കാരിത്താസ്  ഹോസ്പിറ്റൽ ഡയറക്ടർ  റവ . ഡോ  ബിനു കുന്നത്ത്‌  അറിയിച്ചു .

Hot Topics

Related Articles