പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി, എൻ എസ്എ സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, പവർ ബ്രിഗേഡ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ തൂഫാൻ വൺ മില്യൻ ഗോൾ എന്ന പരിപാടി നടത്തപ്പെട്ടു. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസ്. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ലഹരിക്ക് അടിമയായി ജീവിതം നശിച്ചു പോയ അതിസമർത്ഥനായ പൂർവ്വ സുഹൃത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച് അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. സജി.സി.കെ, മിന്റോ. വി.റ്റി, മറിയാമ്മ ഉമ്മൻ, മീന എലിസബത്ത് മത്തായി, ബീന എൻ ജോസഫ്, മേരി മത്തായി എന്നീ അധ്യാപകരും വിദ്യാർത്ഥികളോടൊപ്പം ഗോൾ വല ചലിപ്പിച്ചു. പ്രിൻസിപ്പൽ ഹേമ മേരി മാത്യു, ഹെഡ്മിസ്ട്രസ് ഷീജ ബേബി പി.ടി.എ. പ്രസിഡണ്ട് അഡ്വ. ജോൺ പോൾ മാത്യു എന്നിവർ പ്രസംഗിച്ചു.
Advertisements


