പള്ളം: ലോക ഫുട്ബോൾ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി ബി.ഐ.ജി.എച്ച്.എസ് പള്ളത്തിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ഇൻക്ലൂസീവ് വിഭാഗത്തിലെ കുട്ടികളെയും പങ്കെടുപ്പിച്ച് എല്ലാവർക്കും തുല്യ അവസരവും പങ്കാളിത്തവും ഉറപ്പുവരുത്തി.
കായികരംഗത്ത് ഉൾച്ചേരലിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ പരസ്പരം സഹകരിച്ചും പ്രോത്സാഹിപ്പിച്ചും പങ്കെടുത്തത് ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ മികച്ച മാതൃകയായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ബീനാ മേരി ഇട്ടി ,അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
“എല്ലാവർക്കും കളിക്കാം, എല്ലാവർക്കും ജയിക്കാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി കുട്ടികൾക്ക് പുതിയ അനുഭവവും ആത്മവിശ്വാസവും സമ്മാനിച്ചു.


