സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ബ്ലേഡ് കൊണ്ട് പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചുവെന്ന് ആരോപണം. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധം നടത്തിയ സ്ഥലത്ത് നിന്നും ബ്ലേഡുകള് കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകള് ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Advertisements


