കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതനെ കയറ്റില്ല ; അടി, പിടിവലി, കയ്യാങ്കളി..!! തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി

വിവാദങ്ങൾക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കിയാണ് കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. നടത്തളത്തിലിറങ്ങി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പരസ്പരം മുദ്രാവാക്യം വിളിച്ച് ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പ്രതിഷേധിച്ചു. ഹാജര്‍ രജിസ്റ്ററിനായി ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പിടിവലിയുണ്ടായി. രജിസ്റ്റര്‍ കീറാനും ശ്രമം നടന്നു. കോർപ്പറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ്.

Advertisements

Hot Topics

Related Articles