മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം

കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷ, മെഡിക്കൽ എൻട്രൻസ്, ഐ.ഐ.ടി/ എൻ.ഐ.ടി എൻട്രൻസ് എന്നിവയ്ക്ക് റെസിഡൻഷ്യൽ പരിശീലനത്തിന് ധനസഹായം നൽകുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും കോട്ടയം കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും പാലാ,വൈക്കം,പള്ളം എന്നിവിടങ്ങളിലെ മത്സ്യഭവൻ ഓഫീസുകളിലും ലഭിക്കും. അപേക്ഷ ജൂലൈ 15ന്് മുൻപായി ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം. ഫോൺ: 0481-2566823.

Advertisements

Hot Topics

Related Articles