ഇലന്തൂരിൽ അന്താരാഷ്ട്ര യോഗദിനാചരണം നടത്തി 

ഇലന്തൂർ : അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇലന്തൂർ ഗ്രാമപഞ്ചായത്ത്, ഇലന്തൂർ ആയുഷ് ഹെൽത്ത്‌ & വെൽനെസ്സ് സെന്റർ ഗവ: ഹോമിയോ ഡിസ്പെൻസറി, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗദിനാചരണം 2026 ജൂൺ 27- ന് സംഘടിപ്പിച്ചു. ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ലളിതമ്മ തോമസിന്റെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  കെ. പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ്‌ സ്വാഗതം ആശംസിച്ചു. ഇലന്തൂർ വൈ. എം. സി. എ. പ്രസിഡൻ്റ് റോയ് എം ജോർജ് യോഗ ദിന സന്ദേശം നൽകി. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റെയ്ച്ചൽ തോമസ്, വാർഡ് മെമ്പർമാരായ കെ. ജി. റെജി, ഇന്ദിര മോഹൻ, ശില്പ കെ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisements

തുടർന്ന് ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ഡോ. കൃപ മെറിൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര യോഗദിന പ്രോട്ടോക്കോൾ പരിശീലനത്തിന് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ അരുൺ രാജ്. എസ്, ജോഷ്വാ സാമൂവൽ, രെഞ്ചു ആർ എന്നിവർ പങ്കെടുത്തു. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഗുണഭോക്താക്കൾ അവതരിപ്പിച്ച യോഗ ഡാൻസ് പ്രദർശനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ 90- ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. റോസ്‌ലിൻ എം. കെ നന്ദി രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ ക്യാമ്പും നടത്തുകയുണ്ടായി ഗവ: ഹോമിയോ ഡിസ്പെൻസറിയിലെ ജീവനക്കാരായ  ഷെമീന, സുധീഷ്, എം. പി. എച്.ഡബ്ലയു ഗോപിക. ജി, ആശ വർക്കർ രാജമ്മ എന്നിവർ ഈ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.  

Hot Topics

Related Articles