കിളിരൂർ : ദേശീയ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ എസ്എൻഡിപി എച്ച്എസ്എസ് കിളിരൂരിന് ചരിത്ര നേട്ടം സമ്മാനിച്ച് അമീറും അഭിനന്ദും. ജെമ്മു ആൻഡ് കാശ്മീരിലെ അനന്ത് നാഗിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ അമീർ അങ്കമായുള്ള കേരള ടീം സ്വർണ്ണംനേടി.തുടർച്ചയായി മൂന്നാം തവണ ആണ് അമീർ ദേശീയ മെഡൽ നേടുന്നത്. മുൻവർഷങ്ങളിൽ നടന്ന ബീച്ച് ഇൻഡോർ മത്സരങ്ങളിലായി സ്വർണ്ണവും,വെള്ളിയും നേടിയ കേരളാ ടീമിൽ അങ്കമായിരുന്നു അമീർ. ജൂൺ 22മുതൽ 26 വരെ കാശ്മീരിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ സ്വർണ്ണം നേടിയ കേരള ടീമിൽ ഇടം നേടിയാണ് അമീറിന് ഈ നേട്ടം വീണ്ടും കരസ്ഥ മാക്കാൻ സാധിച്ചത്.



കിളിരൂർ നോർത്ത് മാറാണി അകത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് ഷെഫീല ദമ്പതികളുടെ മകനാണ് അമീർ. ദേശീയ മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് അഭിനന്ദ് വെള്ളിമെഡൽ നേടുന്നത്.മുൻവർഷം നടന്ന ദേശീയ ഇൻഡോർ മത്സരത്തിൽ വെള്ളി മെഡൽ നേടിയ കേരള ടീമിൽ ഗമായിരുന്നു അഭിനന്ദ്.ഇക്കുറി വെള്ളി മെഡൽ നേടിയനേടിയ കേരള ടീമിലെ ക്യാപ്റ്റൻ ആയി ആണ് അഭിനന്ദ് തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയത്. വേളൂർ മാറുകാട് മുപ്പതിൽ അനീഷ് സ്മിനു ദമ്പതികളുടെ മകനാണ് അഭിനന്ദ്.


