കോട്ടയം പൂവന്തുരുത്ത് ഇൻഡസ്ട്രി ഏരിയയിൽ, അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ റൂമിനെ ചെല്ലി ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
Advertisements
തിരുവല്ല സ്വദേശിയായ ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഏദൻസ് റബർ ഫാക്ടറിയിൽ ജോലി ചെയ്ത് വന്നിരുന്നു ആസാം സ്വദേശിയായ 42 വയസ്സുള്ള മഹൻബറുഹയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 28 ആം തീയതി പുലർച്ചെ മഹൻബറുഹയും സഹോദരൻ നയൻ ബറുഹയും തമ്മിൽ താമസിക്കുന്ന റൂമിനെ ചൊല്ലി തർക്കം ഉണ്ടായി. പുലർച്ചെ ഒന്നരയോടെ അടുക്കളയിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും മഹൻബറുഹയുടെ നെഞ്ചിൽ നയൻ ബറുഹ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ മഹനെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലിസ് നയൻ ബറുഹയുടെ അറസ്റ്റ് രേഖപ്പെടുത്തി.


