വിവരാവകാശ നിയമത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ശനിയാഴ്ച

കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശത്തിന്റെ വ്യവസ്ഥകളും നടപ്പാക്കലും സംബന്ധിച്ച് പൊതു അധികാര സ്ഥാപനങ്ങളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പീൽ അതോറിറ്റികൾക്കുമായി പരിശീലനം സംഘടിപ്പിക്കുന്നു.

Advertisements

കോട്ടയം, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി,ചങ്ങനാശേരി നിയമസഭാ മണ്ഡലങ്ങളിലുൾപ്പെടുന്നവർക്ക് ജൂലൈ നാലിന്(ശനിയാഴ്ച) രാവിലെ 9.30 മുതൽ കോട്ടയം മുനിസിപ്പൽ ടൗൺഹാളിൽ നടത്തുന്ന പരിശീലനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്തുരുത്തി, പാലാ, വൈക്കം, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിലുൾപ്പെടുന്നവർക്ക് ജൂലൈ നാലിന്(ശനിയാഴ്ച) ഉച്ചയ്ക്ക് 1.30 മുതൽ പാലാ ലയൺസ് ക്ലബ്ബ് ഹാളിൽ നടത്തുന്ന പരിശീലനം ജലവിഭവ വകുപ്പു മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles