ഭക്ഷ്യഭദ്രതാ നിയമം: കോട്ടയം ജില്ലാതല അവലോകന യോഗം ചേർന്നു

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013-ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു. യോഗത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം എൻ. സുഗതൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി നേതൃത്വം നൽകി. കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisements

ജില്ലയിലെ മുൻഗണനാ റേഷൻ കാർഡുകൾ, റേഷൻ വിതരണം, അമൃതം ന്യൂട്രിമിക്സ്, സുഭിക്ഷ ഹോട്ടലുകളുടെ പ്രവർത്തനം, സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം, ഭക്ഷ്യ ഗുണനിലവാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി എത്തുന്ന ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുൻഗണനാ ക്രമത്തിൽ അവ ഉപയോഗിക്കണമെന്നും ഭക്ഷ്യകമ്മീഷൻ അംഗം നിർദേശിച്ചു.

 ജില്ലാ വനിതാ ശിശുവികസന ഓഫീസർ കെ.വി. ആശാമോൾ, വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, കുടുംബശ്രീ ജില്ലാ പ്രോജക്റ്റ് മാനേജർ പ്രശാന്ത് ശിവൻ, സപ്ലൈകോ റീജണൽ മാനേജർ ഇൻചാർജ് പി.എസ്. പ്രീത, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പി.എ. അനസ്, താലൂക്ക് സപ്ലൈ ഓഫിസർമാരായ ജി. ശ്രീജിത്ത് (ചങ്ങനാശ്ശേരി), തരുൺ തമ്പി (കോട്ടയം), ജി. അഭിൽജിത്ത് (കാഞ്ഞിരപ്പള്ളി), വി.എസ്. അനിൽകുമാർ (മീനച്ചിൽ), വൈക്കം അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എ. പ്രകാശൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles