ഇരട്ട ഗോളുമായി എംബാപ്പെ ; സ്വീഡിഷ് കോട്ട തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ 

സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിൽ കടന്നു. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ആയിരുന്നു ഫ്രാൻസിന്റെ മുന്നേറ്റം. ബ്രാഡ്ലി ബാര്‍ക്കോള ഒരു ഗോളും നേടി. ഇതോടെ ഈ ലോകകപ്പിൽ മെസ്സിക്കും എംബപെയ്‌ക്കും ആറു വീതം ഗോളുകളായി.

Advertisements

45 ആം മിനിറ്റിലാണ് എംബപെ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത്. 53 ആം മിനിറ്റിൽ ബ്രാഡ്‌ലി ബാർകോള ഫ്രാൻസിന്റെ ലീഡുയർത്തി.  74 ആം മിനിറ്റിൽ സ്വീഡിഷ് കോട്ട തകർത്ത് കൊണ്ട് എംബപ്പെയുടെ ഡബിളും എത്തി.

Hot Topics

Related Articles