മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട പോലീസിന്റെ പിടിയിൽ ; നിർത്താതെ പോയ കാറിനെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത് 

കാസർകോട് മദ്യപിച്ച് വാഹനമോടിച്ച യൂട്യൂബർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു

Advertisements

Hot Topics

Related Articles