മിയാമി: ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരങ്ങൾ പൂർത്തിയാക്കി പ്രീ ക്വാർട്ടറിലേയ്ക്ക് കടക്കുന്നു. പരഗ്വേ, ഫ്രാൻസ്, കാനഡ, മൊറോക്കോ, ബ്രസീൽ, നോർവേ, മെക്‌സിക്കോ, ഇംഗ്ലണ്ട്, അർജന്റീന, ഈജിപ്ത്, സ്വിറ്റ്‌സർലൻഡ്, കൊളംബിയ, പോർച്ചുഗൽ, സ്‌പെയിൻ, യുഎസ്.എ, ബെൽജിയം ടീമുകളാണ് പ്രീക്വാർട്ടറിന് യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ ജൂലൈ നാല് ശനിയാഴ്ച രാത്രി 10.30 ന് കാനഡ മൊറോക്കോയെ നേരിടും. ജൂലൈ അഞ്ച് ഞായറാഴ്ച പുലർച്ചെ രണ്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് പരാഗ്വയെ നേരിടും. ആറാം തീയതി പുലർച്ചെ അഞ്ചരയ്ക്ക് മെക്‌സിക്കോ ഇംഗ്ലണ്ടിനെയും, ഉച്ചയ്ക്ക് 1.30 ന് ബ്രസീൽ നോർവേയെ നേരിടും. ജൂലൈ ഏഴ് തിങ്കളാഴ്ച രാത്രി 12.30 ന് പോർച്ചുഗല്ലും സ്‌പെയിനും നേർക്കുനേർ വരും. ഇതേ ദിവസം രാത്രി 09.30 നാണ് അർജന്റീന ഈജിപ്ത് മത്സരം. ജൂലൈ ഏഴിന് പുലർച്ചെ അഞ്ചരയ്ക്ക് ആതിഥേയരായ അമേരിക്ക ബെൽജിയത്തെയും, ജൂലൈ എട്ടിന് പുലർച്ചെ ഒന്നരയ്ക്ക് സ്വിറ്റ്‌സർലൻഡ് കൊളംബിയയെയും നേരിടും.
ലോകകപ്പ് പ്രീ ക്വാർട്ടർ ലൈനപ്പായി: ഇന്ന് രാത്രി ആദ്യ പ്രീ ക്വാർട്ടറിൽ കാനഡ മൊറോക്കോയെ നേരിടും


