കുമരകം ശ്രീകുമാരമംഗലംഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം 2026 സംഘടിപ്പിച്ചു

കുമരകം: ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പൽ സുനിമോൾ എസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സ്കൂൾ മാനേജർ എ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭൂമിയുടെ ഉല്പത്തി ചരിത്രം മുതൽ മനുഷ്യന്റെ ബൗദ്ധിക മേഖലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങൾ എത്രത്തോളമാണെന്ന് അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി. പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും, കായികരംഗത്ത് ദേശീയ, അന്തർദേശീതലത്തിൽ മത്സരിച്ച് സ്വർണ്ണം കരസ്ഥമാക്കിയ കുട്ടികളെയും കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി സമ്മാനവിതരണം നടത്തി ആദരിച്ചു. ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രി അനുഗ്രഹ പ്രഭാഷണംനടത്തി. ചടങ്ങിൽ സ്കൂളിലെ കായിക അധ്യാപകനായ പി പി ഹരിയെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുജ പി ഗോപാൽ, മുൻ പിടിഎ പ്രസിഡന്റ് വി.സി അഭിലാഷ് , വാർഡ് മെമ്പർ പി ഐ എബ്രഹാം , തുടങ്ങിയവർ
ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി എ.ടി ബാബു സ്വാഗതവും
സീനിയർ അസിസ്റ്റന്റ് മഞ്ജുഷ മാർക്കോസ്
കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles