കുമ്മനം : കുമ്മനം പുഴയോരം ഫെസ്റ്റ് 2026 സെപ്റ്റംബർ/ ഒക്ടോബർ മാസത്തിൽ താഴത്തങ്ങാടി വള്ളം കളിയോട് അനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു. വള്ളംകളിയുടെ തീയതി അനുസരിച്ച് ഫെസ്റ്റിന്റെ തീയതി തീരുമാനിക്കും.ഫെസ്റ്റിന് മുന്നോടിയായി ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളെയും, ഫെസ്റ്റിന്റെ സ്പോൺസർമാരെയും ഉൾപ്പെടുത്തി കൊണ്ട് വിപുലമായ ഓണാഘോഷം പുഴയോരം ഫെസ്റ്റ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും…ഓഗസ്റ്റ് 23-)0തീയതി ഞായറാഴ്ച കുമ്മനം പാഴൂർ ഹൗസിൽ വെച്ചാണ് ഓണാഘോഷ പരിപാടി നടത്തുക.അടുത്ത ദിവസങ്ങളിൽ തന്നെ ഫെസ്റ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നാടിൻ്റെ ആകർഷണീയതയെ ടൂറിസത്തിലേക്ക് എത്തിക്കുക വഴി പുതിയ തൊഴിൽ സംരഭങ്ങൾക്കും നിലവിലുള്ള വ്യാപരികൾക്ക് ഉണർവുണ്ടാകുന്ന തരത്തിലാകും ഫെസ്റ്റ് സംഘടിപ്പിക്കുക
കുമ്മനം പുഴയോരം ഫെസ്റ്റ് മീറ്റിംഗിൽ ഫെസ്റ്റ് കമ്മിറ്റി കോർഡിനേറ്റർ അൻസർ ഷാ കെ പി അധ്യക്ഷത വഹിക്കുകയും തിരുവാർപ്പ് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റഹീമാ ബീവി ഉദ്ഘാടനം ചെയ്യുകയും ചെയ്തു….ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ ചാത്തൻകോട്ടുമാലി , ജാബിർ ഖാൻ,അൻസൽ പാഴൂർ, ലെത്തീഫ് പുത്തൻതുരുത്തേൽ ,നെസീബ് ചേരിക്കൽ,സഹീദ് മാനത്തുകാടൻ, ,സെമീർ തെക്കേതോപ്പിൽ,ഷാജഹാൻ വാഴക്കാല, നിസാർ പുതിയാറ, ഷിഹാബ് കറുത്തേരി,നിസാം ഖാലിദ്,നിസാം പഴന്തറ,നൗഫൽ കെ ഇ,അനൂബ് കരിമ്പുമാലി, അബ്ദുൽ കലാം ആസാദ്, ഹനസ് കെ എച്ച്, ഷഹബാസ് റഹ്‌മാൻ,സെറീന വെടിപ്പുരക്കൽ ആബിദാ ബീവി,സുമ കെ ഗോപാൽ, ബിനു ബിജു,സുബൈദ,,സുൽഫി,ബിൻസി സാജിദ്, സൂര്യ അനീഷ്, അജിത,അൻസി തുടങ്ങിയവർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പങ്കെടുത്തു…ഫെസ്റ്റ് കമ്മിറ്റി കോർഡിനേറ്റർ അബ്ദുൽ ജലീൽ ലബ്ബ പുത്തൻപറമ്പിൽ നന്ദി പറഞ്ഞു


