മെസ്സിയും അർജന്റീനയും ലോകകപ്പിൽ നിന്ന് പുറത്താകരുതെന്ന് ഫിഫയ്ക്ക് നിർബന്ധമുണ്ടായിരുന്നു ; രൂക്ഷ വിമർശനവുമായി ഈജിപ്റ്റ് കോച്ച് 

അര്‍ജന്റീനയോട് 3-2ന് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ, കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യപരിശീലകന്‍ ഹോസം ഹസ്സന്‍ രംഗത്ത്. ലോക ചാംപ്യന്മാരായ അര്‍ജന്റീനയെയും സൂപ്പര്‍ താരം ലയണല്‍ മെസിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന് ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

Advertisements

ഈജിപ്ത് 1-0ന് മുന്നില്‍ നില്‍ക്കുമ്പോള്‍ മുസ്തഫ സിക്കോ നേടിയ ഗോള്‍, മൂവ് തുടങ്ങുന്നതിന് വളരെ മുന്‍പ് മാര്‍ട്ടീനസിനെ ഫൗള്‍ ചെയ്തു എന്ന് കാണിച്ച് വാര്‍ പരിശോധനയിലൂടെ റഫറി റദ്ദാക്കി. അര്‍ജന്റീനയുടെ വിജയഗോളിന് തൊട്ടുമുന്‍പ് ബോക്‌സിനുള്ളില്‍ വെച്ച് ഈജിപ്ഷ്യന്‍ താരം ഹംദി ഫത്തിയെ അര്‍ജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റര്‍ ജേഴ്‌സിയില്‍ പിടിച്ച് വലിച്ചിട്ടിട്ടും റഫറിയോ വാര്‍ സംവിധാനമോ അത് പരിശോധിക്കാന്‍ പോലും തയ്യാറായില്ലെന്ന് ഹസ്സന്‍ ആരോപിച്ചു.അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. എന്നാല്‍ അവസാന 13 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.

Hot Topics

Related Articles