സൂചനാ പണിമുടക്കിൽ പങ്കെടുക്കും : പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ

കോട്ടയം: സ്വകാര്യ ബസ്സുടമകളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പണിമുടക്കിൽ പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ഉടമകളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എ സി സത്യനും ജ. സെക്രട്ടറി റോണി ജോസഫും അറിയിച്ചു. യാത്രക്കാരിൽ 60% വനിതകൾ കെ എസ് ആർ ടി സി യിൽ യാത്ര ചെയ്യുമ്പോൾ സ്വകാര്യ ബസ്സുടമകൾക്ക് മുമ്പോട്ടു പോകുവാൻ സാധിക്കില്ലായെന്നും, ഉടമകളെ കൂടാതെ ആയിര കണക്കിന് തൊഴിലാളികളെയും ബാധിക്കുന്ന ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles