വാൻകൂവർ: 2026 ലോകകപ്പിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്.നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും തത്തുല്യമായ പ്രകടനം പുറത്തെടുത്തതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. വാൻകൂവറില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിനാണ് സ്വിറ്റ്സർലൻഡ് വിജയം സ്വന്തമാക്കിയത്. കൊളംബിയൻ താരം ഡാവിൻസണ്‍ സാഞ്ചസിന്റെ പെനാല്‍റ്റി കിക്ക് ബാറിലിടിച്ച് തെറിച്ചതും, കുച്ചോ ഹെർണാണ്ടസിന്റെ ശ്രമം സ്വിസ് ഗോള്‍കീപ്പർ ഗ്രെഗർ കോബല്‍ തടുത്തിട്ടതുമാണ് കൊളംബിയയ്ക്ക് തിരിച്ചടിയായത്. ഒടുവില്‍ റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനല്‍ ഉറപ്പിച്ചു.
ക്വാർട്ടറിൽ അർജൻ്റീനയ്ക്ക് എതിരാളികൾ സ്വിറ്റ്സർലൻഡ് ; കൊളംബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ


