ട്രാൻസ്‌ഫോമർ തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി ; ചുങ്കത്ത് 30 പൊക്കുപാലം ഉയർത്താനായില്ല; കോട്ടയം – ആലപ്പുഴ റൂട്ടിൽ ബോട്ട് ഗതാഗതം തടസപ്പെട്ടു; 11.30 ഓടെ തകരാർ പരിഹരിക്കാനാവുമെന്ന് കെ.എസ്.ഇ.ബി

കോട്ടയം: ട്രാൻസ്‌ഫോമർ തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ചുങ്കത്ത് 30 പൊക്കു പാലം ഉയർത്താനായില്ല. കോട്ടയം – ആലപ്പുഴ ജലപാതയിൽ ഗതാഗതം തടസപ്പെട്ടു. രാവിലെ കോട്ടയത്ത് നിന്നും ആലപ്പുഴയിലേയ്ക്ക് സർവീസ് നടത്തേണ്ടബോട്ട് സർവീസ് മുടങ്ങി. ആലപ്പുഴിൽ നിന്നും കോട്ടയത്തേയ്ക്ക് എത്തിയ ബോട്ട് കാഞ്ഞിരത്ത് സർവീസ് അവസാനിപ്പിച്ചു. ഇന്ന് രാവിലെ 6.45 ന് കോട്ടയം കോടിമതയിൽ നിന്നും ആലപ്പുഴയിലേയ്ക്ക് സർവീസ് നടത്തേണ്ട ബോട്ടാണ് സർവീസ് മുടക്കിയത്. ആദ്യം 6.45 ന് കോട്ടയത്ത് നിന്നും ആരംഭിച്ച സർവീസ് ചുങ്കത്ത് 30 ൽ എത്തിയപ്പോൾ പാലം പൊക്കാൻ സാധിച്ചില്ല. തുടർന്ന് ബോട്ട് തിരികെ കോടിമത ബോട്ട് ജെട്ടിയിൽ എത്തുകയായിരുന്നു. ട്രാൻസ്‌ഫോമർ തകരാറിനെ തുടർന്നാണ് ബോട്ട് സർവീസ് കടന്നു വരുന്ന വഴിയിലെ പാലം ഉയർത്താനാവാതെ പോയതെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് ബോട്ട് യാത്ര മുടങ്ങുകയും ചെയ്തു. ഈ സമയം ആലപ്പുഴയിൽ നിന്നും കോട്ടയത്തിന് വരികയായിരുന്ന ബോട്ട് കാഞ്ഞിരം സ്‌കൂളിനു സമീപത്തെ ബോട്ട് ജെട്ടിയിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്തു. ഇന്നി രാവിലെ 11.30 നാണ് അടുത്ത ബോട്ട് സർവീസ് ഉള്ളത്. ഇതിനു മുൻപ് തകരാർ പരിഹരിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും പാലം ഉയർത്താനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Advertisements

Hot Topics

Related Articles