മലങ്കര സഭാ തേജസ്സ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമൻ,പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുസ്മരണ സമ്മേളനം നടത്തി

ഫോട്ടോ : പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് അഞ്ചാമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ പിതാക്കന്മാരുടെ സംയുക്ത അനുസ്മരണ സമ്മേളനം ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം: മലങ്കര സഭാ തേജസ്സ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമൻ,
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ എന്നീ പിതാക്കന്മാരുടെ സംയുക്ത
അനുസ്മരണ സമ്മേളനം ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. പഴയ സെമിനാരിയിലെ സോഫിയാ സെൻ്ററിൽ നടന്ന സമ്മേളനത്തിൽ സഭാ മാനേജിംഗ് കമ്മിറ്റി അംഗം എ.കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മുഖ്യ സന്ദേശം നൽകി.ഫാ.ഡോ.വർഗീസ് വർഗീസ് അനുസ്മരണ പ്രസംഗം നടത്തി.യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു.വി.ഏലിയാസ്,ലിജോ പാത്തിക്കൽ,ആകാശ് മാത്യു, പി.സി.ജയിംസ്,ഡോ. റോബിൻ പി.മാത്യു,ഗീവീസ് മർക്കോസ്, നിഖിൽ.കെ.ജോയി,ഫ്രാൻസിസ് നെല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles