കൊച്ചി : കോറോ ഹെല്‍ത്തിന് പിന്നാലെ, കൊച്ചി കളമശേരി ആസ്ഥാനമായ ഐ.ടി കമ്പനിയും ജീവനക്കാരെ പിരിച്ചുവിട്ട് പ്രവർത്തനം അവസാനിപ്പിച്ചു.19 ഉപകമ്പനികളിലായി ജോലി ചെയ്തിരുന്ന 300 പേരെയാണ് പിരിച്ചുവിട്ടത്. അതേസമയം ഭൂരിഭാഗം ജീവനക്കാർക്കും ആറ് മുതല്‍ 11മാസത്തെ ശമ്പള കുടിശികയും നഷ്ടപരിഹാരവും ലഭിക്കാനുണ്ട്. എ.ഐ കാരണമാണ് പൂട്ടുന്നതെന്ന വാദം മാനേജ്‌മെന്റ് ആദ്യം മുന്നോട്ടുവച്ചെന്നും ഉടമകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പുതിയ നിക്ഷേപവുമായി മുന്നോട്ടുപോവുകയാണെന്നുമാണ് ജീവനക്കാർ പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം നല്‍കാൻ കഴിയാത്തതിന് പിന്നിലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. രണ്ടു മാസം മുമ്പ് ജീവനക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നെന്നും ആനുകൂല്യങ്ങള്‍ പൂർണമായും നല്‍കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. കോളേജുകളില്‍ ‘ക്യാമ്പസ് ഇന്നോവേഷൻ ഹബ്ബുകള്‍” സ്ഥാപിച്ചാണ് കമ്പനി ശ്രദ്ധേയമായത്. വിവിധ ഐ.ടി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയുടെ ഉടമ തിരുവനന്തപുരം സ്വദേശിയാണ്. അതേസമയം വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജീവനക്കാർ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് നിവേദനം നല്‍കി.
കാലാനുസൃത മാറ്റമെന്ന് കമ്പനി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
250 കോടി മൂല്യമുള്ള ഇക്കോസിസ്റ്റം പൂർണമായും നിറുത്തിവയ്‌ക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടിലെ വളർച്ചയ്‌ക്ക് സഹായിച്ച ഘടനയല്ല വരുംകാലത്തേക്ക് ആവശ്യമെന്ന് വിലയിരുത്തിയാണ് തീരുമാനമെന്ന് കമ്പനി സാമൂഹ്യമാദ്ധ്യമ കുറിപ്പില്‍ അറിയിച്ചു. ആഗോളതലത്തില്‍ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി അധിഷ്ഠിത മാതൃകയില്‍ നിന്ന് സ്ഥാപനാധിഷ്ഠിത സംവിധാനത്തിലേക്ക് മാറുകയാണ്. ഒക്ടോബറിനകം ജീവനക്കാരുടെയും നിക്ഷേപകരുടെയും പണം നഷ്ടപരിഹാരത്തോടെ തിരിച്ചുനല്‍കുമെന്നും സി.ഇ.ഒ അറിയിച്ചു.


