പത്തനംതിട്ട: കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളോടും അവരുടെ ആരാധനാലയങ്ങളോടും , സ്ഥാപനങ്ങളോടും , വിവേചനപരമായി കേന്ദ്ര സർക്കാർ പെരുമാറുന്നതെന്ന് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ആരോപിച്ചു.
വടക്കേ ഇന്ത്യയിൽ സംഘപരിവാർ ശക്തികളുടെ അഴിഞ്ഞാട്ടം ന്യൂനപക്ഷ സമുദായങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീക്ഷണി ഉയർത്തുന്നു. മണിപൂർ സംഭവവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്, രാജ്യത്തെ ഭരണഘടനാ നൽകുന്ന അവകാശങ്ങൾ പോലും പൗരന് നിഷേധിക്കപ്പെടുന്നു. ഇന്ത്യയിലെ ഏതു വിഭാഗക്കാരെയും ഒരുപോലെ കാണാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയുക ഉള്ളു എന്നും പ്രവർത്തക സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ചെയർന്മാൻ പി. പി. ജോണിന് കെ.പി.സി.സി ന്യൂ നപക്ഷ സെൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ചുമതലകൾ അദ്ദേഹം നൽകി, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ എമാർക്ക് സ്വീകരണം നൽകി അഡ്വ . അബിൻവർക്കി കൊടിയാട്ട് , എം . എൽ.എ., അഡ്വ. സി വി . ശാന്തകുമാർ എം.എൽ.എ എന്നിവർ സ്വീകരണങ്ങൾ ഏറ്റുവാങ്ങി, സംസ്ഥാന വൈസ് ചെയർന്മാൻ ഫാ. ദാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡൻ്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ യോഗം ഉത്ഘാടനം ചെയ്തു .കെ . പി . സി . മൈനോരിറ്റി ഡിപ്പാർറ്റ്മെൻ്റ് സംസ്ഥാന കോർഡി നേറ്റർ അഡ്വ. ഷാജി കുളനട, കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം ജോർജ് മാമൻ കോണ്ടൂർ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, അഡ്വ.. ടി. എൻ ത്രിതീപ്,ജാസീം കുട്ടി, അബ്ദുൾ കലാം ആസാദ്, പന്തളം ബ്ലോക്ക് പ്രസിഡൻ്റ് സക്കറിയാവർഗ്ഗീസ്,ആനി ജേക്കബ്, സലിം പെരുനാട്, സജി കെ സൈമൺ, എ . നൗഷാദ് റാവുത്തർ, ജോർജജ് ജോസഫ്, എസ്. ഷരീഫ്, റെനീഷ് മുഹമ്മദ്, സോളമൻ വരവു കാലായിൽ, ജോജി ഇടക്കുന്നിൽ, ഷാനവാസ് പെരിങ്ങമല, അജിത്ത്ത് മണ്ണിൽ, വേണുഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.


